Today: 20 Jan 2025 GMT   Tell Your Friend
Advertisements
കുടിയേറ്റക്കാര്‍ക്കെതിരെ എഎഫ്ഡിയുടെ പുതിയ വിദ്വേഷ പ്രചാരണം ബോര്‍ഡിംഗ് കാര്‍ഡ് രൂപത്തില്‍
Photo #1 - Germany - Otta Nottathil - afd_election_campaigne_in_bording_pass_form
ബര്‍ലിന്‍:അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള ക്യാംപെയ്ന്‍ എന്ന പേരില്‍ ജര്‍മനിയിലെ എഎഫ്ഡി പുതിയ വംശീയ വിദ്വേഷ പ്രചാരണത്തിനു തുടക്കം കുറിച്ചു. ബോര്‍ഡിങ് പാസിന്റെ രൂപത്തില്‍ തയാറാക്കിയ ലഘുലേഖകളാണ് ഇവര്‍ പ്രചരണത്തിന് ഉപയോഗിക്കുന്നത്. യാത്ര ചെയ്യാനുള്ള സ്ഥലത്തിന്റെ സ്ഥാനത്ത് സുരക്ഷിതമായ മാതൃരാജ്യം എന്നും, യാത്രികരുടെ പേരിന്റെ സ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരന്‍ എന്നുമാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ് ഈ ക്യാംപെയ്ന്‍ എന്നും, അനധികൃത കുടിയേറ്റക്കാരെ അവരുടെ നാടുകളിലേക്ക് തിരിച്ചയയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കാള്‍സ്റൂഹെയിലെ എഎഫ്ഡി നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബേഡന്‍ വുര്‍ട്ടംബര്‍ഗ് സ്റേററ്റിലാണ് കാള്‍സ്റൂഹെ.സംഭവത്തിനെതിരെ സര്‍ക്കാര്‍ കേസെടുത്തെങ്കിലും ആരെയും അറസ്ററ് ചെയ്തിട്ടില്ല.

മുപ്പതിനായിരത്തോളം വ്യാജ നാടുകടത്തില്‍ വിമാന ടിക്കറ്റുകളാണ് ഇവര്‍ തയാറാക്കിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരാണ് ലക്ഷ്യം എന്നു പറയുമ്പോഴും, നിയമാനുസൃതമായി പ്രദേശത്ത് താമസിക്കുന്ന പല വിദേശികളുടെയും ലെറ്ററ്റര്‍ ബോക്സില്‍ ഈ ലഘുലേഖ വന്നിട്ടുണ്ട്. ജര്‍മനിയില്‍ ജനിച്ചു വളര്‍ന്നവരെങ്കിലും, പൂര്‍വികര്‍ വിദേശികളാണെങ്കില്‍ ഇവര്‍ വെറുതേ വിടാത്ത അവസ്ഥയാണുള്ളത്. വിദേശ പൂര്‍വികരുടെ സന്താനങ്ങള്‍ വംശീയമായി യൂറോപ്യന്‍മാരല്ലെന്നാണ് എഎഫ്ഡിയുടെ നിലപാട്.

എഎഫ്ഡിയുടെ വ്യാജ ബോര്‍ഡിങ് പാസ് പ്രചാരണത്തിനെതിരേ പ്രാദേശിക ഭരണകൂടവും ഫെഡറല്‍ ഗവണ്‍മെന്റും പ്രതികരിച്ചെങ്കിലും ഇതു തടയാന്‍ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. റീമൈഗ്രേഷന്‍ എന്നറിയപ്പെടുന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് എഎഫ്ഡി പ്രവര്‍ത്തകര്‍ വിദ്വേഷ പ്രചാരണവുമായി മുന്നോട്ടു പോകുകയാണ്. കുടിയേറ്റക്കാരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതിന് യൂറോപ്പിലെ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉപയോഗിച്ചുവരുന്ന പ്രയോഗമാണ് റീമൈഗ്രേഷന്‍.

അതേസമയം, സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2024ല്‍ ജര്‍മനിയിലേക്കുള്ള നെറ്റ് മൈഗ്രേഷനില്‍ 55 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഭയാര്‍ഥിത്വ അപേക്ഷകളില്‍ 33 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
- dated 18 Jan 2025


Comments:
Keywords: Germany - Otta Nottathil - afd_election_campaigne_in_bording_pass_form Germany - Otta Nottathil - afd_election_campaigne_in_bording_pass_form,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ വീണ്ടും ചുരുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
e_pa_electronic_fileing_germany_medi_field
ജര്‍മനിയില്‍ ഇ പേഷ്യന്റ് ഫയലിംഗ് ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
afd_leaders_participate_donald_trumps_oath_jan_20_2025
ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ എഎഫ്ഡി നേതാക്കള്‍ പങ്കെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
anti_demo_afd_anice_weidel_hamburg
ആലീസ് വീഡലിനെതിരെ ഹാംബുര്‍ഗില്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
lufthansa_resume_flights_to_tel_aviv
ലുഫ്താന്‍സ ഫെബ്രുവരി ഒന്നിന് ടെല്‍ അവീവ് സര്‍വീസുകള്‍ പുനരാരംഭിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
20000_indian_students_in_canada_no_show_incolleges_get_ban
കാനഡയില്‍ എത്തിയ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരോധനം ; ഭൂരിഭാഗവും മലയാളികള്‍ ; മനുഷ്യക്കടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us